ആർടിപിസിആർ പരിശോധനയിലെ അപാകത പരിഹരിക്കണം: എംഎസ്എഫ്

0
171

ഉപ്പള: കർണാടകയിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയ സാഹചര്യത്തിൽ കേരളത്തിലെ പരിശോധന കേന്ദ്രങ്ങളിൽ വിദ്യാർഥികളടക്കം നിരവധി പേരാണ് പരിശോധനക്കായി എത്തികൊണ്ടിരിക്കുന്നത്. അതിർത്തിയിലെ ചെക്കിങ് പോയിന്റിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രമാണ് സ്വീകരിച്ചുവരുന്നത്. എന്നാൽ കേരളത്തിൽ പരിശോധന റിസൾട്ട് കിട്ടാൻ തന്നെ 2 ദിവസം വരെ എടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനുപുറമേ ആയിരക്കണക്കിന് ആൾക്കാർ പരിശോധനക്കായി സമീപിക്കുന്ന ഇക്കാലയളവിൽ പരിശോധന സമയം വൈകുന്നേരം 3 മണിക്ക് നിർത്തുന്നതും ചെറിയ സമയത്തിനുള്ളിൽ നിരവധിപേർ പരിശോധന കേന്ദ്രങ്ങളിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടാക്കുന്നു. ഇത് കോവിഡ് വ്യാപനത്തിന് കൂടുതൽ കാരണമായേക്കും. ആർടിപിസിആർ പരിശോധന സമയം ദീർഘിപ്പിക്കാനും പരിശോധന റിസൾട്ട് വേഗത്തിൽ ലഭ്യമാക്കുവാനും അടിയന്തരമായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിന് നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here