Monday, September 20, 2021

സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ളവരുടെ ഇഖാമയും റീ എൻട്രിയും സെപ്റ്റംബർ 30 വരെ നീട്ടി നൽകും

Must Read

റിയാദ്: നിലവിലെ സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായ സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി നൽകാനാണ് നടപടികൾ ആരംഭിച്ചത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പതിനായിരക്കണക്കിന് വിദേശികകൾക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് പുതുക്കി നൽകുക. നേരത്തെയുള്ള പ്രഖ്യാപന കാലാവധി ഈ മാസം 31 വരെ നീട്ടാനായിരുന്നു.

ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാണ് രാജാവിന്റെ പ്രഖ്യാപനം. ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പന്ത്രണ്ടായിരം സ്‌ക്വയര്‍ഫീറ്റ്;‍ നാല് നിലയിൽ മുസ്ലിം യൂത്ത് ലീഗിന് കോഴിക്കോട് ആസ്ഥാനം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്...

More Articles Like This