വാഹന പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസുകാരനെ ഇടിച്ച്‌ തെറുപ്പിച്ചു; (വീഡിയോ)

0
317

വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാര്‍ ഇടിച്ച്‌ തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. അതിവേഗത്തില്‍ മുന്നോട്ട് കുതിച്ച കാര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ച്‌ തെറുപ്പിച്ചത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസുകാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ വേഗത കൂട്ടി കുതിക്കുകയായിരുന്നു.

കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ വലിച്ചിഴച്ച്‌ കാര്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വീഴാതിരിക്കാനായി ബോണറ്റില്‍ പിടിച്ച്‌ കിടക്കാന്‍ പൊലീസുകാരന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ വേഗത കുറച്ചില്ല. ബോണറ്റില്‍ പിടിച്ച്‌ തൂങ്ങി കിടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പൊലീസുകാരന്റെ തല ഗ്ലാസില്‍ പിടിക്കുന്നതും റോഡിലേക്ക് വീഴുന്നതും വിഡിയോയില്‍ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here