രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പിണറായി മുന്നാം സ്ഥാനത്ത്; ഇന്ത്യാ ടുഡെ സര്‍വേ ഫലം പ്രഖ്യാപിച്ചു

0
340

രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തമിഴ്‌നാടിന്റെ എം.കെ സ്റ്റാലിൻ. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നാഷൻ’ സർവേ പ്രകാരമാണ് എം.കെ സ്റ്റാലിലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 42ശതമാനം പേരുടെ പിന്തുണയാണ് എം.കെ സ്റ്റാലിന് ലഭിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണ്. ഒഡീഷയുടെ നവീൻ പട്‌നായികാണ് രണ്ടാം സ്ഥാനത്ത്.

നവീൻ പട്‌നായികിന് 38 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനർജി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഉദ്ധവ് താക്കറെയ്ക്ക് 31 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. മമത ബാനർജിക്ക് 30 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here