യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

0
388

ദില്ലി:  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലേക്ക് ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ ആറ് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തും. യാത്രാ സമയത്തിന് നാല് മണിക്കൂർ മുമ്പ് പരിശോധ കൗണ്ടർ പ്രവർത്തിക്കും. യാത്രസമയത്തിന് 2 മണിക്കൂർ മുമ്പ് ഡിപ്പാർചർ കൗണ്ടർ അടക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.

ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അബുദാബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്.  ദുബൈയിലേക്ക് മടങ്ങുന്ന താമസവിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എ അനുമതി ഹാജരാക്കണം. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലവും കൈവശം ഉണ്ടാകണം. പരിശോധനാ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ എടുത്ത റാപ്പിഡ് പരിശോധനാ ഫലവും ഹാജരാക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here