Saturday, September 18, 2021

മൊബൈൽ ഫോൺ കേടായാൽ നഷ്ടപരിഹാരം നൽകണം; ഉത്തരവുമായി ഉപഭോക്തൃ കോടതി

Must Read

ഗ്യാരണ്ടി തീരും മുൻപ് മൊബൈൽ ഫോൺ കേടായാൽ മൊബൈൽ ഫോണിന്‍റെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കോടതിയുടെ വിധി. ഗ്യാരണ്ടി കാലാവധി തീരും മുൻപ് ഫോൺ കേടാവുന്നത് നിർമാണ തകരാർ ആണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. എറണാകുളം ചൊവ്വര സ്വദേശി സമർപ്പിച്ച പരാതിയിലാണ് വിധി.

കളക്ട്രേറ്റ് ജീവനക്കാരനായ വിബി ഏലിയാസ് ഓൺലൈൻ വഴി വാങ്ങിയ ഫോൺ ആണ് ഉപയോഗിച്ചു തുടങ്ങി ദിവസങ്ങൾക്കകം തകരാറിൽ ആയത്. കമ്പനിയെ സമീപിച്ചപ്പോൾ സർവീസ് ചെയ്തു നൽകി. ഗ്യാരണ്ടി കാലാവധിക്കുള്ളിൽ ഇങ്ങനെ നിരവധി തവണ ഫോൺ കേടായി. ഇതോടെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കമ്മീഷൻ നോട്ടീസ് അയച്ചിട്ടും എതിർ കക്ഷികൾ കോടതിയിൽ ഹാജരായില്ല.

വാറന്‍റി കാലയളവിനുള്ളിൽ തുടർച്ചയായി മൊബൈൽ ഫോൺ തകരാറിലായാൽ അത് നിർമ്മാണ വൈകല്യമായി കണ്ട് നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. മൊബൈൽ ഫോണിന്‍റെ വിലയായ 11,998 രൂപ 9 ശതമാനം പലിശയും 5000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നൽകാൻ കമ്മീഷൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകി. ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ. എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റേതാണ് വിധി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഹോട്ടലിൽ ഇരുന്ന് കഴിക്കാറായിട്ടില്ല, ബാറും തീയറ്ററും അടഞ്ഞ് കിടക്കും; WIPR മാനദണ്ഡം എട്ടിൽ നിന്ന് പത്താക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡബ്ല്‌യു.ഐ.പി.ആർ മാനദണ്ഡത്തിൽ മാറ്റം. ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോ​ഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്‌യു.ഐ.പി.ആർ എട്ടിൽ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ...

More Articles Like This