മൈസൂരുവിൽ ജ്വല്ലറിയിൽ മോഷണം; കവർച്ചക്കിടെ ഒരാളെ വെടിവെച്ചുകൊന്നു -വിഡിയോ

0
366

മൈസൂരു: കർണാടകയിലെ മൈസൂരുവിൽ ജ്വല്ലറി കവർച്ചക്കെത്തിയ മോഷ്​ടാക്കൾ 23 കാരനെ വെടിവെച്ച്​ കൊന്നു. മോഷണം കഴിഞ്ഞ്​ മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിന്​ നേരെ വെടിയുതിർക്കുകയായിരുന്നു. സി.സി.ടി.വിയിൽ പതിഞ്ഞ നാല് അക്രമികളെക്കുറിച്ച്​ വിവരങ്ങൾ നൽകുന്നവർക്ക്​ മൈസൂർ പൊലീസ് അഞ്ച്​ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വൈകീട്ട് 5:30 ഓടെയാണ്​ സായുധരായ നാല്​ കവർച്ചക്കാർ മൈസൂരുവിലെ വിദ്യാരണ്യപുരത്തുള്ള അമൃത് ഗോൾഡ് ആൻഡ് സിൽവർ പാലസ് ജ്വല്ലറിയിൽ കയറിയത്​. സ്വർണ മാല വാങ്ങാനെന്ന വ്യാജേന ഒാരോരുത്തരായി അകത്ത്​ കയറിയ ശേഷം ഷട്ടർ അടച്ച്​ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളുമായി പുറത്തിറങ്ങവേ​ ധാദാധഹള്ളി സ്വദേശി ചന്ദ്രശേഖർ എന്ന ചന്ദ്രുവിനുനേരെയാണ്​ കവർച്ചക്കാർ വെടിയുതിർത്തത്​. സ്വർണം വാങ്ങാൻ കടയിലെത്തിയതായിരുന്നു ചന്ദ്രു.

‘അകത്തുനിന്ന്​ ശബ്​ദം കേട്ടിരുന്നു, എത്രയും പെട്ടന്ന്​ ഷോപ്പ്​ തുറക്കുമെന്ന്​ കരുതി. അൽപസമയം കഴിഞ്ഞ്​ വാതിൽ തുറന്ന്​ മൂന്ന് പേർ പുറത്തേക്കോടുന്നത് ​കണ്ടു. കടയുടമ സഹായത്തിനായി അലറിവിളിക്കുന്നുമുണ്ടായിരുന്നു. കവർച്ചക്കാരിൽ ഒരാൾ ഉടമയ്ക്ക് നേരെ വെടിയുതിർത്തു, ഞാനും എ​െൻറ സഹോദരൻ ചന്ദ്രുവും കടയുടമക്ക്​ തൊട്ടുപിന്നിലായിരുന്നു. വെടിയുണ്ട എ​െൻറ സഹോദര​െൻറ ദേഹത്ത്​ തുളച്ചുകയറി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. -ചന്ദ്രുവി​െൻറ സഹോദരൻ രംഗസ്വാമി പറഞ്ഞു.

സംഭവത്തിൽ വിദ്യാരണ്യപുരം പൊലീസ് കേസ് എടുത്തു. പൊലീസ് പുറത്തുവിട്ട 45 സെക്കൻഡ് സി.സി.ടി.വി ദൃശ്യങ്ങളിൽ സംഘം കടയിലേക്ക്​ പ്രവേശിക്കുന്നതും ജ്വല്ലറി ഉടമയെ ആക്രമിക്കുന്നതിനു മുമ്പ് ഷട്ടറുകൾ അടയ്ക്കുന്നതും വ്യക്​തമായി കാണിക്കുന്നുണ്ട്​. ഒരാൾ സ്വർണാഭരണങ്ങൾ കവരു​േമ്പാൾ മറ്റുള്ളവർ ഉടമയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആഭരണങ്ങൾ എത്ര നഷ്​ടമായെന്ന്​ വ്യക്​തമല്ല.
“കേസ് അതീവ ഗൗരവത്തോടെയാണ്​ കാണുന്നതെന്നും അന്വേഷണത്തിന്​ വിവിധ ടീമുകൾ രൂപവത്​കരിച്ചതായി മൈസൂർ പോലീസ് കമ്മീഷണർ ചന്ദ്രഗുപ്ത പറഞ്ഞു. 25 ഓഫീസർമാരും 80 ജീവനക്കാരുമുൾപ്പെട്ട സംഘമാണ്​ അന്വേഷിക്കുന്നത്​. പ്രതികളെ പിടികൂടാൻ സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക്​ പൊലീസ് വകുപ്പ് അഞ്ച്​ ലക്ഷം രൂപ നൽകുമെന്നും വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 9480802200 എന്ന നമ്പറിൽ വിവരങ്ങൾ പങ്കിടാം.

LEAVE A REPLY

Please enter your comment!
Please enter your name here