മുഈന്‍അലി തങ്ങളെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; പാണക്കാട്ടെ അഭിപ്രായം തേടി

0
292

പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. ഇതു സംബന്ധിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടി മുഹമ്മദ് ബഷീറിന് കത്തി നല്‍കി.നിലവിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടാണ് മൂഈനലി തങ്ങൾ.

മുഈന്‍അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ ഇതിനകം പാണക്കാട് കുടുംബത്തിനുള്ളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. തീരുമാനം വൈകിട്ട് നേതൃയോഗത്തെ അറിയിക്കും. ലീഗ് നേതൃയോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുകയെന്നാണ് വിവരം.

മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഈന്‍ അലി തങ്ങളും രംഗത്തെത്തിയത്. ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈന്‍ അലി തങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിച്ചത്. നാല് പതിറ്റാണ്ടുകാലമായി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി വിമര്‍ശിച്ചിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാന്‍സ് മാനേജര്‍ സമീറിനെ നിയമിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നുംപാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് മുഈന്‍അലി ഉയര്‍ത്തിയത്. പിന്നാലെയാണ് മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ആവശ്യം ശക്തമായത്.

വാര്‍ത്താ സമ്മേളനത്തിനിടെ തന്നെ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസായ ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മുഈന്‍ അലി തങ്ങള്‍ക്കെതിരെ ഒരു ലീഗ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയതും വിവാദമായി.

LEAVE A REPLY

Please enter your comment!
Please enter your name here