Monday, September 20, 2021

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

Must Read

രാജസ്ഥാനില്‍ ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. രാകേഷ് കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ജയ്പൂരിലെ ഉദയപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. പഠനാവശ്യത്തിനായി ഹെഡ്‌ഫോണ്‍ ഉപയോഗിച്ചതായിരുന്നു രാകേഷ്. ഒരു മത്സര പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് രാകേഷിന്റെ ചെവിയിലെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇലക്ട്രിക്കല്‍ ഔട്ട്‌ലെറ്റില്‍ കുത്തിവെച്ചു കൊണ്ടായിരുന്നു യുവാവ് ഹെഡ്‌ഫോണ്‍ ഉപയോഗിച്ചത്.

പൊട്ടിത്തെറി നടന്നയുടനെ യുവാവ് ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിച്ചു. രാകേഷിന്റെ രണ്ട് ചെവികള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. പൊട്ടിത്തെറി മൂലമുണ്ടായ ഹൃദയാഘാതം മൂലമായിരിക്കാം രാകേഷിന്റെ മരണമെന്നാണ് രാകേഷിനെ ചികിത്സിച്ച സിദ്ധിവിനായക് ആശുപത്രിയിലെ ഡോ. എല്‍എന്‍ രുണ്ട്‌ല പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പന്ത്രണ്ടായിരം സ്‌ക്വയര്‍ഫീറ്റ്;‍ നാല് നിലയിൽ മുസ്ലിം യൂത്ത് ലീഗിന് കോഴിക്കോട് ആസ്ഥാനം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്...

More Articles Like This