Monday, September 20, 2021

പൈവളിഗെ ബായിക്കട്ടയില്‍ ഓമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

Must Read

പൈവളിഗെ: പൈവളിഗെ ബായിക്കട്ടയില്‍ ബൈക്കും ഓമ്‌നി വാനും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബായിക്കട്ടയിലെ മൂസക്കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകനും പൈവളിഗെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ മുസബ്ബില്‍ (19) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 മണിയോടെ പൈവളിഗെ ബായിക്കട്ടയില്‍ വെച്ചാണ് അപകടം. മുസബ്ബില്‍ സഞ്ചരിച്ച ബൈക്കും അമിത വേഗതയില്‍ വന്ന ഓമ്‌നിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് റോഡിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മുസബ്ബില്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗല്‍പാടി ഗവ. ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പന്ത്രണ്ടായിരം സ്‌ക്വയര്‍ഫീറ്റ്;‍ നാല് നിലയിൽ മുസ്ലിം യൂത്ത് ലീഗിന് കോഴിക്കോട് ആസ്ഥാനം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്...

More Articles Like This