Saturday, September 25, 2021

പിപിഇ കിറ്റിലെത്തി പരീക്ഷയെഴുതി; ഒന്നാം റാങ്ക് സ്വന്തമാക്കി ഫാത്തിമ മറിയം

Must Read

കോട്ടയം: പിപിഇ കിറ്റിലെത്തി എംജി സര്‍വകലാശാല ബിരുദ പരീക്ഷയെഴുതി
ഒന്നാം റാങ്ക് നേടി ഫാത്തിമ മറിയം. പെരുമ്പാവൂര്‍ മാര്‍ തോമ കോളജ് വിദ്യാര്‍ഥിയാണ്
ഫാത്തിമ മറിയം.

സമ്പര്‍ക്കവിലക്കില്‍ കഴിയവേ പിപിഇ കിറ്റിലെത്തി പരീക്ഷയെഴുതിയാണ് ഫാത്തിമ മറിയം ഈ നേട്ടം സ്വന്തമാക്കിയത്.

മാര്‍ തോമ കോളജിലെ ബിഎ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി വിഭാഗം വിദ്യാര്‍ഥിയാണ് ഫാത്തിമ മറിയം. പ്രാദേശിക ചരിത്ര രചനാ മത്സരങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കോവിഡ് കാലവും അവസാന വര്‍ഷ ഡിഗ്രി പഠനവും പരീക്ഷാകാലവും തികഞ്ഞ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മാത്രമല്ല കൊറോണയും ഗര്‍ഭകാലവും ഒരുമിച്ച്
പ്രതിസന്ധി തീര്‍ത്തു. ഒന്നിലും പതറാതെ ഫാത്തിമ പരീക്ഷയെഴുതി റാങ്കിന്റെ തിളക്കവും സ്വന്തമാക്കി.

ഇസ്മായില്‍ പള്ളിപ്രത്തിന്റെയും സാജിദയുടെയും മകളാണ് ഫാത്തിമ. കണ്ടന്തറ സ്വദേശി ഇഞ്ചക്കുടി വീട്ടില്‍ അമല്‍ റാസിഖ് ആണ് ഭര്‍ത്താവ്. ഡിഗ്രി രണ്ടാം വര്‍ഷത്തിലായിരുന്നു വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഒറ്റ മുസ്ലിം കുടുംബം പോലുമില്ലെങ്കിലും അഞ്ച് നേരവും നിസ്കാരത്തിനായുള്ള ബാങ്കുവിളി മുടങ്ങാത്ത ഇന്ത്യന്‍ ഗ്രാമം

വര്‍ഷങ്ങളായി ബിഹാറിലെ ഈ ഗ്രാമത്തിലെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നത് ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാതെയാണ്. ബിഹാറിലെ നളന്ദയിലുള്ള ബെന്‍...

More Articles Like This