നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

0
189

കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു സുഹൃത്തിന് ഗുരുതര പരിക്ക്. ചെമനാട് മണലിലെ സി.എം. മുനീര്‍-റൗസാന ദമ്പതികളുടെ മകന്‍ അബൂബക്കര്‍ മിസ്താക്കാ(21)ണ് മരിച്ചത്. സുഹൃത്ത് ചെമനാട് വടക്കുംഭാഗത്തേ മുഹഷീറി(19)നെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകിട്ട് ചെമനാട് പാലത്തിന് സമീപമാണ് അപകടം. കണ്ണൂരില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. ബൈക്ക് റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയില്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും മിസ്താക്കിനെ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ഉമര്‍ മാമൂണ്‍, ഉസ്മാന്‍ മഫാസ്, അലി മുവാഹിദ്, മറിയം മല്‍മല്‍.

LEAVE A REPLY

Please enter your comment!
Please enter your name here