Saturday, September 18, 2021

ദേശീയപതാക തലതിരിച്ച് ഉയർത്തിയ സംഭവം: ദേശീയതയെ അപമാനിച്ചതിന് കെ. സുരേന്ദ്രനെതിരെ കേസെടുത്തു

Must Read

തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തുകയായിരുന്നു. പിന്നീട് ശരിയായ വിധത്തില്‍ ഉയർത്തി.

ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

‘ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബാലഗോപാല്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) ഉള്‍പ്പെടുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതി. ജിഎസ്ടിയില്‍...

More Articles Like This