ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ പ്രവേശനം: ഇന്ത്യക്കാർക്ക്​ നേരിട്ടല്ലാതെ ദുബൈയിലെത്താം

0
265

ഇന്ത്യൻ പാസ്​പോർട്ടുള്ള യാത്രക്കാർക്ക്​ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ വരാം. എന്നാൽ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ്​ യാത്ര ചെയ്യാൻ അനുമതി. ഇന്ത്യയിൽ നിന്ന്​ ​അധികം വൈകാതെ നേരിട്ട്​ ടൂറിസ്​റ്റ്​ വിസയിൽ യു.എ.ഇയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ്​ ആയിരങ്ങൾ.

ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിൽ എത്താൻ അനുമതിയുണ്ടെന്ന്​ വിമാന കമ്പനികളാണ്​ അറിയിച്ചത്​. എമിറേറ്റ്​സ്​ എയർലൈനും ഫ്ലൈ ദുബൈയും ​യാത്രക്കാരുടെ സംശയത്തിന്​ മറുപടി നൽകിക്കൊണ്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇന്ത്യക്ക്​ പുറമെ പാകിസ്​താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച്​ പി.സി.ആർ ടെസ്​റ്റ്​ അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ നിർദേശം അനുസരിച്ച്​ നാട്ടിൽ കുടുങ്ങിയവർക്ക്​ ഖത്തർ, അർമീനിയ പോലുള്ള രാജ്യങ്ങളിൽ 14 ദിവസം തങ്ങി ടൂറിസ്​റ്റ്​ വിസയിൽ ദുബൈയിലേക്ക്​ എത്താനാകും.

നിലവിൽ റെഗുലർ വിസയുള്ളവർക്ക്​ ദുബൈയിലേക്ക്​ യാത്ര ചെയ്യാൻ ഡി.ജി.ആർ.എഫ്​.എ അനുമതി, 48 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ എന്നിവയും യാത്രക്ക്​ ആറു മണിക്കൂർ മുമ്പുള്ള റാപിഡ്​ ടെസ്​റ്റും നടത്തണം.

 

LEAVE A REPLY

Please enter your comment!
Please enter your name here