ജോഷ് ഇംഗ്ലിസിനൊപ്പം മാത്യു വെയ്ഡ് ആണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ബംഗ്ലാദേശ് പരമ്പരയില്‍ കളിച്ച അലക്‌സ് കാരിക്ക് ഇടം ലഭിച്ചില്ല. ജോഷ് ഫിലിപ്പെയും പുറത്തായി. ഡാനിയല്‍ സാംസ്, ഡാന്‍ ക്രിസ്ത്യന്‍. നതാന്‍ എല്ലിസ് എന്നിവരാണ് റിസര്‍വ് താരങ്ങള്‍. ഒക്ടോബര്‍ 23ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.