ഞെട്ടിക്കുന്ന വിലക്കുറവിൽ ഓല സ്​കൂട്ടർ നിരത്തിൽ; 181കെ.എം മൈലേജ്​, 115 കി​ലോമീറ്റർ വേഗത

0
442

ഇന്ത്യയിലെ വൈദ്യുത വിപ്ലവത്തിന്​ തുടക്കമിട്ട്​ ഓല സ്​കൂട്ടർ നിരത്തിൽ. സ്വാതന്ത്ര്യ ദിനത്തിലാണ്​ വാഹനം പുറത്തിറക്കിയത്​. എസ്​ വൺ, എസ്​ വൺ പ്രൊ എന്നിങ്ങനെ രണ്ട്​ വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ്​ വണ്ണി​െൻറ വില ഒരു ലക്ഷം രൂപയാണ്​. കേന്ദ്ര സർക്കാരി​െൻറ ഫെയിം സബ്​സിഡി ഉൾപ്പെടുത്തിയ വിലയാണിത്​. എസ്​ വൺ പ്രൊക്ക്​ 1.30ലക്ഷം വിലവരും. സംസ്​ഥാന സബ്​സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്​, രാജസ്​ഥാൻ, മഹാരാഷ്​ട്ര എന്നീ സംസ്​ഥാനങ്ങളാണ്​ നിലവിൽ ഇ.വികൾക്ക്​ സബ്​സിഡി നൽകുന്നത്​. എസ്​ വൺ വേരിയൻറ്​ ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ്​ വൺ പ്രോയുടെ റേഞ്ച്​ 181 കിലോമീറ്ററാണ്​. വാഹനം ബുക്ക്​ ചെയ്​തവർക്കുള്ള ഡെലിവറികൾ 2021 ഒക്ടോബർ മുതൽ ആരംഭിക്കും.

എസ് വൺ, എസ് വൺ പ്രോ: സവിശേഷതകളും ശ്രേണിയും

കരുത്തിലും മൈലേജിലുമെല്ലാം ഓലയുടെ രണ്ട്​ വേരിയൻറുകൾക്കും വ്യത്യാസങ്ങളുണ്ട്​. എസ് വണ്ണിന് 2.98 കിലോവാട്ട് യൂനിറ്റും എസ് വൺ പ്രോയ്ക്ക് 3.97 കിലോവാട്ട് ബാറ്ററിയുമാണ്​ ലഭിക്കുക. ഇൗഥർ 450എക്​സിന് 2.9kWhബാറ്ററി ശേഷിയാണുള്ളത്​. ഓലയുടെ എസ്​ വൺ പ്രോക്ക്​ ഇൗഥറിനേക്കാൾ കരുത്ത്​ കൂടുതലാണെന്നർഥം. 121 കിലോഗ്രാം 125 കിലോഗ്രാം എന്നിങ്ങനെയാണ്​ വാഹനങ്ങളുടെ ഭാരം.

ഓലയുടെ ഇലക്ട്രിക് മോ​േട്ടാറിനെ കമ്പനി ‘ഹൈപ്പർഡ്രൈവ് മോട്ടോർ’ എന്നാണ്​ വിളിക്കുന്നത്​. ഇത് 8.5 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇൗഥർ 450എക്​സ്​ പുറപ്പെടുവിക്കുന്ന 6kW പീക്ക് പവറിനേക്കാൾ വളരെ കൂടുതലാണിത്​. എസ് വണ്ണിന് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത കൈവരിക്കാനാകും. എസ് വൺ പ്രോയുടെ പരമാവധി വേഗം 115 കിലോമീറ്റർ ആണ്​. ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഏതൊരു സ്​കൂട്ടറിനേക്കാളും വേഗത്തിൽ ഒാല ആക്​സിലറേറ്റ്​ ചെയ്യും. 0-40 കിലോമീറ്റർ വേഗമാർജിക്കാൻ മൂന്ന്​ സെക്കൻഡ് (എസ് വൺ പ്രോ), 0-60 കിലോമീറ്റർ വേഗതത്ത്​ 5 സെക്കൻഡ് (എസ് വൺ പ്രോ) എന്നിങ്ങനെയാണ്​ ആക്​സിലറേഷൻ. രണ്ട് സ്​കൂട്ടറുകൾക്കും 58 എൻഎം ടോർക്ക് ഫിഗർ ഉണ്ട്.

ഓല എസ് വണ്ണിന് നോർമൽ, സ്പോർട്​സ്​ എന്നിങ്ങനെ രണ്ട് റൈഡിങ്​ മോഡുകൾ ലഭിക്കും. എസ് വൺ പ്രോക്ക്​ ഹൈപ്പർ എന്ന മോഡുകൂടി ഉണ്ട്​. 115 കിലോമീറ്റർ വേഗതയിൽ എത്താൻ ഇൗ മോഡ്​ സഹായിക്കും. ഓല ഇലക്ട്രിക് സ്​കൂട്ടറിൽ സിംഗിൾ സൈഡ് സസ്പെൻഷനും ഡിസ്​ക്​ ബ്രേക്കുകളും 110/70-R12ടയറുകളുമാണുള്ളത്​. ഒരു ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഓല ഇലക്ട്രിക് സ്​കൂട്ടർ മത്സരിക്കുന്ന വിപണിയിലെ അതികായന്മാരോടാണ്​. ടിവിഎസ് ഐക്യൂബ് (1.01 ലക്ഷം രൂപ), ബജാജ് ചേതക് (1.42 ലക്ഷം രൂപ), ആതർ 450 (1.13 ലക്ഷം രൂപ) എന്നിവയെ അപേക്ഷിച്ച്​ വിലക്കുറവുള്ളത്​ ഒാലക്ക്​ മുതൽക്കൂട്ടാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here