Saturday, September 25, 2021

ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 33 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Must Read

കാസര്‍കോട്: ആഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയിലെ പ്രതിവാര ഇന്‍ഫെക്ഷന്‍- ജനസംഖ്യാ അനുപാതം എട്ടിനു മുകളില്‍ വരുന്ന, കാസര്‍കോട് നഗരസഭയിലെ ആറാം വാര്‍ഡ് (10.86), കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡ് (10.16), നീലേശ്വരം നഗരസഭയിലെ ഏഴാം വാര്‍ഡ് (8.04) എന്നിവയെ മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും 33 വാര്‍ഡുകളിലെ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയും ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിട്ടു.

ഈ പ്രദേശങ്ങളില്‍ മാത്രം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരു തദ്ദേശ സ്ഥാപനത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല
അഞ്ചില്‍ അധികം ആക്റ്റീവ് കേസുകള്‍ ഒരു പ്രത്യേക പ്രദേശത്തു കേന്ദ്രീകരിച്ച 33 വാര്‍ഡുകളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ഉത്തരവായി.

അജാനൂര്‍ പഞ്ചായത്ത്: കൊളവയല്‍-വാര്‍ഡ് 16, ചിത്താരി കടപ്പുറം-വാര്‍ഡ് 20, കല്ലിങ്കാല്‍-വാര്‍ഡ് 19.

ബളാല്‍ പഞ്ചായത്ത്: കോട്ടക്കുളം-വാര്‍ഡ് 13, മുണ്ടമണി-വാര്‍ഡ് 3.

ബേഡഡുക്ക: പൊളിയന്‍കുന്ന്-വാര്‍ഡ് 6, ഉരുളാല്‍-വാര്‍ഡ് 6.

ചെങ്കള: കല്ലക്കട്ട-വാര്‍ഡ് 1, ബാലടുക്ക-വാര്‍ഡ് 7.

ചെറുവത്തൂര്‍: പയ്യങ്കി-വാര്‍ഡ് 13, കണ്ണങ്കൈ-വാര്‍ഡ് 13

ദേലംപാടി: മൊഗേര്‍-വാര്‍ഡ് 14

കള്ളാര്‍: ചെറുപനത്തടി കോളനി-വാര്‍ഡ് 7

കയ്യൂര്‍-ചീമേനി: ചീമേനി-വാര്‍ഡ് 11, പിലാംതോലി-വാര്‍ഡ് 12, പുലിയന്നൂര്‍-വാര്‍ഡ് 6

കുറ്റിക്കോല്‍: ശാസ്ത്രി നഗര്‍ എസ്.ടി കോളനി-വാര്‍ഡ് 9

മൊഗ്രാല്‍ പുത്തൂര്‍: ആസാദ് നഗര്‍-വാര്‍ഡ് 7

മുളിയാര്‍: മുല്ലച്ചേരിയടുക്കം-വാര്‍ഡ് 13, കാനത്തൂര്‍-വാര്‍ഡ് 8

പടന്ന: കിനാത്തില്‍-വാര്‍ഡ് 7, മച്ചിക്കാട്ട്-വാര്‍ഡ് 12

പിലിക്കോട്: കുന്നുംകിണറ്റുകര-വാര്‍ഡ് 5, പടിക്കീല്‍-വാര്‍ഡ് 6, മാണിയാട്ട്
സെന്റര്‍-വാര്‍ഡ് 13

തൃക്കരിപ്പൂര്‍: കുറ്റിച്ചി-വാര്‍ഡ് 13.

വലിയപറമ്പ: ഇടയിലെക്കാട്-വാര്‍ഡ് 2

വെസ്റ്റ് എളേരി: അടുക്കളക്കണ്ടം-വാര്‍ഡ് 7, അതിരുമാവ്-വാര്‍ഡ് 9, ആലത്തടി-വാര്‍ഡ് 10, ചെന്നടുക്കം-വാര്‍ഡ് 13, മണ്ഡപം-വാര്‍ഡ് 14, പാലക്കുന്ന്-വാര്‍ഡ് 15
മാക്രോ, മൈക്രോ കണ്‍ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം), അക്ഷയ-ജനസേവന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.

ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്താവുന്നതാണ്.

ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ബാങ്കുകള്‍, മറ്റ് ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ (ഔട്ട്‌ഡോര്‍) എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. 25 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഒരാള്‍ എന്ന കണക്കില്‍ അനുവദനീയമായ ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താവുന്നതാണ്. സന്ദര്‍ശകര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും താപനില പരിശോധിക്കാനും പ്രത്യേകം ചുമതലപ്പെടുത്തിക്കൊണ്ട് ഷോപ്പിംഗ് മാളുകളിലെ കടകള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.

കുറഞ്ഞത് രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായ രേഖ കൈവശമുള്ളവര്‍ക്കോ മാത്രമേ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. മുതിര്‍ന്നവരോടൊപ്പമുള്ള കുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പുറത്തു പോകാന്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സാഹചര്യത്തില്‍ വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്തവര്‍, രോഗം, അലര്‍ജി തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ എന്നിവര്‍ക്കും പോകാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഒറ്റ മുസ്ലിം കുടുംബം പോലുമില്ലെങ്കിലും അഞ്ച് നേരവും നിസ്കാരത്തിനായുള്ള ബാങ്കുവിളി മുടങ്ങാത്ത ഇന്ത്യന്‍ ഗ്രാമം

വര്‍ഷങ്ങളായി ബിഹാറിലെ ഈ ഗ്രാമത്തിലെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നത് ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാതെയാണ്. ബിഹാറിലെ നളന്ദയിലുള്ള ബെന്‍...

More Articles Like This