Saturday, September 25, 2021

കർണാടക മുഖ്യമന്ത്രി നാളെ തലപ്പാടി അതിർത്തിയിൽ

Must Read

മംഗളൂരു : കോവിഡ് സ്ഥിതി വിലയിരുന്നതിനും മംഗളൂരുവിലെ ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനത്തിനുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച മംഗളൂരുവിലെത്തും. വെള്ളിയാഴ്ച രാവിലെ കേരള-കർണാടക അതിർത്തിയിലെ തലപ്പാടിയിൽ സന്ദർശനം നടത്തും.

വ്യാഴാഴ്ച രാവിലെ മംഗളൂരുവിലെത്തുന്ന മുഖ്യമന്ത്രി 11.30-ന് ജില്ലാ പഞ്ചായത്ത് നേത്രാവതി ഹാളിൽ ചേരുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും. വെൻലോക് ആസ്പത്രിയിൽ സ്ഥാപിച്ച ഹൈടെക് ഐ.സി.യു.വിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. 3.30-ന് ഉഡുപ്പിയിലെത്തുന്ന മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും. തുടർന്ന്‌ രാത്രി മംഗളൂരുവിലെത്തും. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് തലപ്പാടി അതിർത്തി സന്ദർശിച്ച് ഉച്ചയോടെ ബെംഗളൂരുവിലേക്ക്‌ മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഒറ്റ മുസ്ലിം കുടുംബം പോലുമില്ലെങ്കിലും അഞ്ച് നേരവും നിസ്കാരത്തിനായുള്ള ബാങ്കുവിളി മുടങ്ങാത്ത ഇന്ത്യന്‍ ഗ്രാമം

വര്‍ഷങ്ങളായി ബിഹാറിലെ ഈ ഗ്രാമത്തിലെ മുസ്ലിം ആരാധനാലയത്തില്‍ നിന്ന് ബാങ്ക് വിളി ഉയരുന്നത് ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം പോലും ഇല്ലാതെയാണ്. ബിഹാറിലെ നളന്ദയിലുള്ള ബെന്‍...

More Articles Like This