കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്കാരം നൽകും

0
333

കാസർകോട് : കോവിഡ് മാർഗനിർദേശങ്ങൾ ഏറ്റവും നന്നായി പാലിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുരസ്കാരം നൽകും. താലൂക്ക് അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ട് സ്ഥാപനങ്ങൾക്കാണ് പുരസ്കാരം.

സർക്കാരിന്റെ കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നന്നായി പ്രവർത്തിക്കുന്നതിന്റെ ഫോട്ടോയും ലഘുവിവരണവും അടക്കം ഉപഭോക്താക്കൾക്ക് നാമനിർദേശം ചെയ്യാം. ജീവനക്കാരോ സ്ഥാപന ഉടമകളോ നാമനിർദേശം ചെയ്യരുത്. നാമനിർദേശം ചെയ്തവ പരിശോധിച്ച് ഉറപ്പുവരുത്തും. ​േബ്രക്ക്‌ ദ ചെയിൽ, ക്രഷ്‌ ദ കർവ്‌ ഇനിയൊരു തരംഗം വേണ്ട തുടങ്ങിയ ബോധവത്‌കരണങ്ങളുടെ ഭാഗമായി നന്നായി പ്രവർത്തിക്കുന്ന മികച്ച സ്ഥാപനത്തെ നാമനിർദേശം ചെയ്യുന്ന ഉപഭോക്താവിനും പുരസ്കാരം നൽകും.

ഫോട്ടോയും ലഘുവിവരണവും വ്യാപാരസ്ഥാപനത്തിന്റെയും ഉപഭോക്താവിന്റെയും വ്യക്തമായ മേൽവിലാസവും ഫോൺ നമ്പറും അടക്കമുള്ള നാമനിർദേശങ്ങൾ ഓഗസ്റ്റ് 26-നകം prdcontest@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9496003201.

LEAVE A REPLY

Please enter your comment!
Please enter your name here