ഉപ്പള സോങ്കാലിൽ സി.പി.എം. നേതാവിന്റെ ഓട്ടോ കല്ലിട്ട് തകര്‍ത്തു

0
312

ഉപ്പള: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഓട്ടോ കല്ലിട്ട് തകര്‍ത്തതായി പരാതി. സോങ്കാല്‍ ബ്രാഞ്ച് സി.പി. എം സെക്രട്ടറി പ്രതാപ് നഗറിലെ ഹാരിസിന്റെ ഓട്ടോയാണ് തകര്‍ത്തത്.

വീടിന് സമീപത്തെ ഒരു വീട്ടില്‍ നിന്ന് വളര്‍ത്തുപശുവിനെ കയറ്റാനായി ഓട്ടോ നിര്‍ത്തിയിട്ടതായിരുന്നു.

അതിനിടെയാണ് മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കാണുന്നത്. കുമ്പള പൊലീസില്‍ പ്രതിയെ കുറിച്ച് വിവരങ്ങള്‍ അറിയിച്ചിട്ടും പിടികൂടുന്നില്ലെന്ന് പരാതിയുണ്ട്. നടപടിയാവശ്യപ്പെട്ട് ഹാരിസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here