അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിന് പിന്തുണ; ബിജെപി അംഗം മടങ്ങിയത് ആംബുലന്‍സില്‍

0
329

കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എല്‍ഡിഎഫിന് ബിജെപി അംഗം എസ് ശ്രീധരന്റെ പിന്തുണ ലഭിച്ചതോടെയാണ് പ്രസിഡണ്ട് ആമിന ഷെരീഫിനെതിരായ അവിശ്വാസം പാസായത്. നാല് ദിവസമായി കാണാനില്ലായിരുന്ന ശ്രീധരന്‍ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പഞ്ചായത്തില്‍ എത്തിയത്.

പഞ്ചായത്തില്‍ സിപിഐഎം 7, സിപിഐ 3, കോണ്‍ഗ്രസ് 4, ബിജെപി 6, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സ്വതന്ത്രയായ ആമിന ഷെരീഫിന് പിന്തുണ നല്‍കിയതോടെ പ്രതീക്ഷിച്ചതിന് വിപരീതമായി എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

നേരത്തെ സിപിഐഎം പ്രവര്‍ത്തകനായ നിലവിലെ ബിജെപി പഞ്ചായത്ത് അംഗം ശ്രീധരന്‍ എല്‍ഡിഎഫിന് ഒപ്പം നിന്നതോടെയാണ് കാര്യങ്ങള്‍ മാറിയത്. ഭരണസമിതി വീണെങ്കിലും കൂറുമാറിയ അംഗം അയോഗ്യന്‍ ആകും. പഞ്ചായത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

കൂറുമാറുമെന്ന് ഉറപ്പായതോടെ ബിജെപി പ്രവര്‍ത്തകര്‍ ശ്രീധരനെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടഞ്ഞിരുന്നു. ഉന്തും തള്ളിനും ഇടയില്‍ അവശനായ ശ്രീധരനെ ഇടതു പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ആംബുലന്‍സിലാണ് ശ്രീധരനെ തിരികെയെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here