40 കിലോ കഞ്ചാവുമായി രണ്ട്‌ കാ​സ​ർ​കോ​ട് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ

0
247

മംഗളൂരു : ചെറുനാരങ്ങ കയറ്റിയ പിക്കപ്പ് ജീപ്പിൽ കേരളത്തിലേക്ക് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 40 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസർകോട്ടുകാർ പിടിയിൽ. കമ്പല്ലൂർ സ്വദേശി ശിഹാബുദ്ദീൻ (32), കടുമേനി സ്വദേശി ലത്തീഫ് (38) എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാം ശങ്കറിന്റെ നിർദേശത്തെതുടർന്ന് മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

ഉർവ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടാരച്ചൗക്കി ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയിൽനിന്ന് കാസർകോട്ടേക്ക് കടത്തുകയായിരുന്നു കഞ്ചാവെന്നും ഇതിന് വിപണിയിൽ 11,17,000 രൂപ വിലയുണ്ടാവുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാം ശങ്കർ പറഞ്ഞു.

ഇതോടൊപ്പം നേരത്തെ കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നായ എം.ഡി.എം.എ. പിടിച്ച കേസിൽ രണ്ട്‌ നൈജീരിയക്കാരെകൂടി മംഗളൂരു പോലീസ് അറസ്റ്റുചെയ്തു. പോലീസ് സംഘം ബെംഗളൂരുവിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

LEAVE A REPLY

Please enter your comment!
Please enter your name here