20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ബിഐഎസ് അംഗീകാരം

0
178

മുംബൈ: 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്ക് കൂടി ഹാൾമാർക്കിംഗ് യുഐഡി (യൂണിക് ഐഡന്റിഫിക്കേഷൻ) രേഖപ്പെടുത്തുന്നതിന് ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ന്റെ അംഗീകാരം.

14, 18, 22 കാരറ്റ് ആഭരണങ്ങളിൽ മാത്രമായിരുന്നു ഇതുവരെ ഹാൾമാർക്ക് യുഐഡി മുദ്ര പതിച്ചിരുന്നത്. എന്നാൽ, ഇനിമുതൽ ആറ് കാരറ്റുകളിൽ സ്വർണാഭരണങ്ങൾ നിർമിച്ച് വിൽക്കാൻ രാജ്യത്തെ നിർമാതാക്കൾക്ക് സാധിക്കും.

കേരളത്തിൽ 916 അല്ലെങ്കിൽ 22 കാരറ്റ് ആഭരണങ്ങൾക്കാണ് ഉപഭോക്താക്കൾക്കിടയിൽ പ്രിയമേറെയുള്ളത്. ഡയമണ്ട് ആഭരണങ്ങളാണ് 18 കാരറ്റിൽ നിർമ്മിക്കുന്നത്. 14, 20, 23, 24 കാരറ്റിലും വിവിധ ആഭരണങ്ങൾ രാജ്യത്ത് നിർമ്മിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here