ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ നാളെ തുടങ്ങും; ഇത്തവണയും വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​ല​ക്ക്

0
220

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​കും. കോ​വി​ഡ്​ ശ​ക്ത​മാ​യതിനാൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ർ​ക്കും ഈ ​വ​ർ​ഷ​വും ഹ​ജ്ജി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ക​ർ​ശ​ന ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച്​ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ക്ക​യി​ലെ​ത്തും.

ഇത് രണ്ടാം വർഷമാണ് വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വി​ല​ക്ക്​. ക​ഴി​ഞ്ഞ വ​ർ​ഷവും പ​രി​മി​ത എ​ണ്ണം ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം. ഇക്കുറി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 5,58,200 ​​പേ​രി​ൽ​നി​ന്ന്​​ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പൗ​ര​ന്മാ​രും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ട്ട 60,000 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്​.

20 പേരെ വീതം 3000 ബസുകളിലായാണ് മക്കയിലെത്തിക്കുക. ഹറം പള്ളിയിലെ കഅബ പ്രദക്ഷിണത്തിനു ശേഷം തീർഥാടകർ മിനായിലേക്കു പോകും. ഞായറാഴ്ച മിനായിൽ താമസിച്ചു ശരീരവും മനസ്സും ഹജ്ജിനായി ഒരുക്കുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും.

LEAVE A REPLY

Please enter your comment!
Please enter your name here