രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് രജനികാന്ത്, രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ടു

0
238

ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ടു. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാൻ ചെന്നൈയിൽ വിളിച്ചുചേർത്ത യോഗത്തിൽ രജനികാന്ത് നിർദ്ദേശം നൽകി. മണ്ഡ്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കൾ മണ്ഡ്രം പിരിച്ചുവിട്ടത്. രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയിൽ ഇനിമുതൽ  പ്രവർത്തനങ്ങൾ നടത്തരുതെന്നും ആരാധക കൂട്ടായ്മയായി തുടരാനും രജനി നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here