മലയിടിഞ്ഞ് കൂറ്റന്‍ കല്ലുകള്‍ താഴേക്ക്; പാലം തകര്‍ന്നു, ഹിമാചലില്‍ ഉരുള്‍പൊട്ടല്‍, 9 മരണം (വീഡിയോ)

0
271

കിന്നൗര്‍: ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഗ്ല താഴ്വരയിലാണ് അപകടമുണ്ടായത്. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മലയുടെ  ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തില്‍ ഒമ്പത് പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ലി താഴ്വരയിലെ ബട്‌സേരി പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു. മലയിടിഞ്ഞതിനെ തുടര്‍ന്ന് കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

മഴക്കാലമായതിനാല്‍ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളില്‍ ചിലര്‍ മുന്നോട്ടുപോകുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

സംഭവത്തിന്റെ വീഡിയോ 

LEAVE A REPLY

Please enter your comment!
Please enter your name here