ബാബരി മസ്​ജിദ്​ തകര്‍ക്കാന്‍ കര്‍സേവകനായതിലെ മനോവിഷമത്തില്‍ 91 പള്ളികള്‍ നിര്‍മിച്ചയാള്‍ മരണപ്പെട്ട നിലയില്‍

0
390

ഹൈദരാബാദ്​: ബാബരി മസ്ജിദ് തകര്‍ത്ത കർസേവയിൽ പ​​​ങ്കെടുത്തതിലെ പശ്ചാത്താപം കാരണം പിന്നീട് ഇസ്‌ലാം സ്വീകരിച്ച് 91 പള്ളികള്‍ നിര്‍മിച്ച ബല്‍ബീര്‍ സിംഗ് എന്ന മുഹമ്മദ് ആമിര്‍ മരണപ്പെട്ട നിലയില്‍. ഹൈദരബാദ്​ പഴയ നഗരത്തിലെ ഹാഫിസ് ബാബ നഗറിലെ വാടക വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മസ്​ജിദ്​ നിർമാണവുമായി ബന്ധപ്പെട്ടാണ്​ പഴയ സംഘ്​ പരിവാർ നേതാവു കൂടിയായ മുഹമ്മദ്​ ആമിർ ഇവിടെ വാടകക്ക്​ താമസിച്ചിരുന്നത്​.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കാഞ്ചന്‍ബാഗ് പൊലീസ് എത്തി വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്​.

മരണ കാരണം ഇപ്പോള്‍ വ്യക്​തമല്ലെന്ന്​ പൊലീസ്​ പറഞ്ഞു. ‘മരണത്തെക്കുറിച്ച് കുടുംബാംഗങ്ങൾ സംശയമുന്നയിക്കുകയും പരാതി നൽകുകയും ചെയ്യുകയാണെങ്കിൽ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും കേസെടുത്ത്​ അന്വേഷിക്കുകയും ചെയ്യാം’ – കാഞ്ചന്‍ബാഗ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ വെങ്കട്ട് റെഡ്ഡി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here