ബലിപെരുന്നാള്‍; യുഎഇയില്‍ നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു

0
513

അബുദാബി: യുഎഇയില്‍ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19, തിങ്കളാഴ്ച മുതല്‍ ജൂലൈ 22, വ്യാഴാഴ്ച വരെ(ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ ദുല്‍ഹജ്ജ് 12 വരെ) അവധി ആയിരിക്കും.

വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ ആറു ദിവസം അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here