പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമകള്‍ പ്രക്ഷോഭത്തിലേക്ക്

0
285

കാസര്‍കോട്: കേരളത്തിലെ പന്തല്‍, അലങ്കാരം, ലൈറ്റ് ആന്റ് സൗണ്ട് വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ (കെ.എസ്.എച്ച്.ജി.ഒ.എ.) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 7ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളിലും ധര്‍ണ നടക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ഏറ്റവും പ്രയാസവും പ്രതിസന്ധിയും നേരിട്ടവരില്‍ ഒരു വിഭാഗമാണ് കേരളത്തിലെ വാടക വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഉടമകളും പതിനായിരക്കണക്കിന് വരുന്ന തൊഴിലാളികളും ഉള്ള പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട് മേഖല.

ഒന്നര വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രയാസത്തിലാണ്. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തുന്നത്.

വാടക വിതരണ രംഗം അവശ്യ സര്‍വീസായി പ്രഖ്യാപിക്കുക, വാക്‌സിന്‍ സ്വീകരിച്ച ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പൊതുപരിപാടികള്‍ക്ക് അനുവാദം നല്‍കുക, വാഹനങ്ങള്‍ക്ക് നികുതി ഇളവും വായ്പ്പകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിക്കുക, പട്ടിണിയിലായ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കുക, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.എച്ച്.ജി.ഒ.എ. നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നതെന്ന് ജില്ലാ പ്രസിഡണ്ട് എന്‍. രാധാകൃഷ്ണന്‍ ചിത്ര, ജനറല്‍ സെക്രട്ടറി ജലാല്‍ മര്‍തബ, ട്രഷറര്‍ മുരളീധരന്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here