സെക്കന്റ് ഹാന്റ് സ്വർണം വിൽക്കുമ്പോൾ ജിഎസ്ടി ലാഭത്തിന് മുകളിൽ മാത്രമെന്ന് നിശ്ചയിച്ച് കർണാടക എഎആർ

0
181

ബെംഗളൂരു: കർണാടക അതോറിറ്റി ഫോർ അഡ്വാൻസ് റൂളിങിൽ (എഎആർ) നിന്ന് ജ്വല്ലറി ഉടമകൾക്ക് ആശ്വാസകരമായ വിധി. ഒരിക്കൽ ഉപയോഗിച്ച സ്വർണം വിൽക്കുമ്പോൾ ലാഭത്തിന് മുകളിലെ ജിഎസ്ടി മാത്രം അടച്ചാൽ മതിയെന്നാണ് നിലപാട്.

ആധ്യ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. സെക്കന്റ് ഹാന്റ് സ്വർണം വിൽക്കുമ്പോൾ ജിഎസ്ടി അടക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

ഇത്തരം സ്വർണം വാങ്ങിയതിന്റെയും വിറ്റതിന്റെയും ഇടയിലെ തുകയ്ക്ക് മുകളിൽ മാത്രം നികുതി അടച്ചാൽ മതിയെന്നാണ് അതോറിറ്റി പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം ഉപഭോക്താക്കൾ ജ്വല്ലറികളിൽ കൊണ്ടുപോയി വിൽക്കുന്ന ആഭരണങ്ങൾ മറിച്ചുവിൽക്കുമ്പോൾ ജ്വല്ലറി ഉടമകൾക്ക് ജിഎസ്ടി തുക ലാഭത്തിന് മുകളിൽ മാത്രം അടച്ചാൽ മതിയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here