ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവെച്ചു

0
264

‌കൊളംബോ∙ ഇന്ത്യ – ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരം നീട്ടിവച്ചു. ഇന്ത്യൻ ടീമിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മത്സരം നീട്ടിവച്ചത്. കൊളംബോ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് നീട്ടിവച്ചത്. ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയ്‌ക്കാണ് കോവിഡ് ബാധിച്ചതെന്നാണ് സൂചന. ഇന്ന് രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. നീട്ടിവച്ച മത്സരം ബുധനാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.

നേരത്തെ, ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലും കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു ശേഷമുള്ള ഇടവേളയിലാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പന്തും താരവുമായി അടുത്തിടപഴകിയ വൃദ്ധിമാൻ സാഹ ഉൾപ്പെടെയുള്ള താരങ്ങളും ഐസലേഷനിലേക്കു മാറിയിരുന്നു. കോവിഡ് മുക്തനായതിനെ തുടർന്ന് കഴിഞ്ഞ ദിവസാണ് താരം തിരികെ ടീമിനൊപ്പം ചേർന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here