വെംബ്ലിയില്‍ ഇറ്റാലിക്കാരെ തെരഞ്ഞുപിടിച്ച്‌​ മര്‍ദിച്ച്‌​ ഇംഗ്ലീഷ്​ ആരാധകര്‍; വൈറലായി വി​ഡിയോ

0
426

ലണ്ടന്‍: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയില്‍ അരങ്ങേറിയത്​ നാടകീയ സംഭവങ്ങള്‍. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകര്‍ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയന്‍ ആരാധകരെ തെരഞ്ഞ്​പിടിച്ച്‌​ ആക്രമിക്കുന്ന വിഡിയോ വൈറലായി.

ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകര്‍ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക കത്തിക്കാന്‍ ശ്രമിച്ചത്​ പരാജയപ്പെട്ടതോടെ ഒരാള്‍ അതില്‍ നിരന്തരം തുപ്പി. ചിലര്‍ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയില്‍ കാണാന്‍ സാധിക്കും.

പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ്​ ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകര്‍. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ്​ ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്​. വിജയം ഉറപ്പിച്ച അവര്‍ സ്​റ്റേഡിയത്തിന്​ പുറത്ത്​ പാര്‍ട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മത്സരം പെനാല്‍റ്റിയില്‍ തോറ്റതോടെ പ്രകോപിതരായി.

ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകര്‍ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്‍റെയും തെരുവില്‍ അക്രമണം അഴിച്ചുവിടുന്നതിന്‍റെയും ദൃശ്യങ്ങളും വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here