വിതരണത്തിനിടെ അലിഞ്ഞുപോകാൻ സാദ്ധ്യത; ഓണക്കിറ്റിൽ ചോക്ലേറ്റിന് പകരം ക്രീം ബിസ്‌ക‌റ്റ്, മുളകുപൊടിക്കു പകരം മുളകു തന്നെ നൽകിയേക്കും…

0
204

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റിൽ കുട്ടികൾക്ക് ചോക്ലേറ്റ് നൽകാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഇതിനു പകരമായി ക്രീം ബിസ്‌കറ്റ് ആയിരിക്കും നൽകുക. കിറ്റ് വിതരണ പ്രക്രിയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍ വിതരണത്തിനിടെ അലിഞ്ഞു നശിച്ചുപോകാൻ സാദ്ധ്യതയുള്ളതിനാലാണ് ചോക്ലേറ്റ് ഒഴിവാക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

മിൽമയുടെ പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ ഒരു പായ്ക്കറ്റോ കിറ്റിൽ ഉൾപ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇനങ്ങളുടെ എണ്ണം 13 ൽ നിന്ന് 17 വരെ ആകും. സപ്ലൈക്കോ മുളകുപൊടിക്കു പകരം മുളകു തന്നെ നൽകിയേക്കുമെന്നും സൂചനയുണ്ട്.

കിറ്റിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, സപ്ലൈകോ എം ഡി അലി അസ്‌ഗർ പാഷ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വില സംബന്ധിച്ച് ധാരണയാകുമ്പോൾ മാത്രമേ ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുകയുളളൂ. 444 രൂപ 50 പൈസയുടെ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള കിറ്റിനാണ് സപ്ലൈകോ ശുപാർശ ചെയ്‌തിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here