Wednesday, July 28, 2021

മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ മെമ്പര്‍ സുഹറ അന്തരിച്ചു

Must Read

വൊര്‍ക്കാടി:മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായിരുന്ന മാങ്കോടിയിലെ മുഹമ്മദിന്റെ ഭാര്യ ഫാത്തിമത്ത്‌ സുഹറ (40) അന്തരിച്ചു.
എട്ടുവര്‍ഷമായി ചികിത്സയിലായിരുന്നു.

ഒരു മാസമായി മംഗളൂരു യൂണിറ്റി ആശുപത്രിയിലായിരുന്നു. ഇന്നു രാവിലെ മരിച്ചു.2015-20 ല്‍ വൊര്‍ക്കാടി ഡിവിഷനില്‍ നിന്നു മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്തു മെമ്പറായിരുന്നു സുഹറ. ബ്ലോക്ക്‌ വികസന സമിതി, സ്റ്റാന്റിംഗ്‌ കമ്മറ്റി പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: മസിത, പരേതയായ മര്‍സാന. സഹോദരങ്ങള്‍: അഫ്‌സ, കൗസര്‍, അബ്‌ദുള്‍ റസാഖ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കും, പൊലീസ് നടപടിയുണ്ടായാല്‍ മരണം വരെ നിരാഹാരം: വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും....

More Articles Like This