Saturday, September 18, 2021

തമ്മിലടിയില്‍ അതൃപ്തി; ഐഎന്‍എല്ലിന്‍റെ മന്ത്രിസ്ഥാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായവുമായി ചില ഇടതുനേതാക്കൾ

Must Read

തിരുവനന്തപുരം: ഐഎൻഎല്ലിലുണ്ടായ തമ്മിലടിയിലും പിളർപ്പിലും ഇടതുപക്ഷത്ത് കടുത്ത അതൃപ്തി. അടുത്ത മുന്നണി യോഗം ഇക്കാര്യം ചർച്ചയ്‌ക്കെടുക്കും. മന്ത്രിസ്ഥാനം നൽകിയ തിരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം ചില ഇടതുനേതാക്കൾക്ക് ഉണ്ട്. അതെ സമയം മുന്നണിയിൽ തുടരാനുള്ള നീക്കങ്ങൾ ഇരു പക്ഷവും സജീവമാക്കി.

അടുത്തമാസം മൂന്നിന് കോഴിക്കോട്ട് പാർട്ടി സംസ്ഥാന കൌൺസിൽ യോഗം വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് വഹാബ് വിഭാഗത്തിന്റെ തിരുമാനം. കാസിം ഇരിക്കൂറിന്റെ നിലപാടുകളെല്ലാം ഇടതുമുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. വഹാബിനും അനുയായികൾക്കും മുസ്ലിം ലീഗുമായി അന്തർധാരയുണ്ടെന്നാണ് കാസിം ഇരിക്കൂറിന്റെ ആരോപണം. പിളർപ്പിനെ തുടർന്ന് കമ്മറ്റി ഓഫീസുകൾ പിടിച്ചെടുക്കാൻ ഇരുപക്ഷവും ശ്രമം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

‘ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബാലഗോപാല്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) ഉള്‍പ്പെടുത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ ജിഎസ്ടിയിലേക്ക് കൊണ്ടുവരികയല്ല, സെസ് ഒഴിവാക്കിയാല്‍ മതി. ജിഎസ്ടിയില്‍...

More Articles Like This