കേരളത്തിൽ കൊവിഡ് ‘പൂട്ടിച്ചത്’ ഇരുപതിനായിരത്തോളം വ്യാപാര സ്ഥാപനങ്ങൾ

0
199

കൊച്ചി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയത് ഇരുപതിനായിരത്തോളം വ്യാപാരസ്ഥാപനങ്ങൾ. രജിസ്ട്രേഷൻ റദ്ദാക്കാൻ ജിഎസ്ടി വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. പൂട്ടിയവയിൽ ഭൂരിഭാഗവും ഹോട്ടലുകളാണ്.

കാണണം, തോമസേട്ടന്‍റെ ദുരിതം

മുപ്പത് കൊല്ലത്തിലധികമായി തോമസേട്ടൻ കൊച്ചി ആലുവയിൽ അന്നപൂര്‍ണ ഹോട്ടൽ തുടങ്ങിയിട്ട്. നാല് രൂപക്ക് ആലുവക്കാര്‍ക്ക് ഊണ് കൊടുത്തായിരുന്നു തുടക്കം. ഒരു വര്‍ഷം മുമ്പ് വരെ, പതിമൂന്ന് തൊഴിലാളികളുള്ള കടയുടെ ഉടമ. എന്നാൽ കൊവി‍ഡ് ജീവിതം ആകെ മാറ്റിമറിച്ചു.

പിടിച്ചു നിൽക്കാൻ ചായയും കടിയും ഒറ്റയ്ക്ക് വിറ്റു നോക്കി. മാസ്ക് കച്ചവടം നോക്കി. വാടക കൊടുക്കാനൊക്കാതെ, ഒടുവിൽ കടം കേറിക്കേറി മറ്റ് വഴികളില്ലാതായപ്പോൾ, ജീവനക്കാരെ സ്വന്തം ഹോട്ടലിൽ താമസിപ്പിക്കുകയാണ്.

അടച്ചുപൂട്ടിയ ഇരുപതിനായിരത്തിൽ പന്ത്രണ്ടായിരവും ഹോട്ടലുകളാണ്. കൊവിഡ് പ്രതിസന്ധിക്ക് പുറമേ ജിഎസ്ടിയും ചെറുകിട ഹോട്ടലുകളെ വലിയ രീതിയിലാണ് ബാധിച്ചത്.

ലോക്ഡൗണ്‍ ഇളവുകളിലെ സര്‍ക്കാരിന്റെ വ്യക്തതക്കുറവും വ്യാപാര മേഖലക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. സര്‍ക്കാരും ജിഎസ്ടി വകുപ്പും ഇനിയെങ്കിലും വ്യവസായ സൗഹൃദ നയം സ്വീകരിച്ചില്ലെങ്കിൽ ഇതിലുമേറെ കടകൾ ഇനിയും പൂട്ടിപ്പോകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here