കാസര്‍കോട്‌ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍

0
560

കാസര്‍കോട്‌:(mediavisionnews.in) ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15 ശതമാനത്തില്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്‌ത കാസര്‍കോട്‌ ജില്ലയിലെ 18 ഗ്രാമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്‌ നഗരസഭയിലും ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച്‌ പരിശോധന കര്‍ശനമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും നടപടിയും ഉണ്ടാകും.

കാഞ്ഞങ്ങാട്‌ നഗരസഭ ഉദുമ, വെസ്റ്റ്‌ എളേരി, മടിക്കൈ, എന്‍മകജെ, കള്ളാര്‍, കോടോം ബേളൂര്‍, ചെമ്മനാട്‌, കിനാനൂര്‍ കരിന്തളം, ചെങ്കള, അജാനൂര്‍, പുല്ലൂര്‍ പെരിയ, പിലിക്കോട്‌, പള്ളിക്കര, ബദിയഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, മധൂര്‍ എന്നീ പഞ്ചായത്തുകളിലാണ്‌ ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയത്‌.

ടി പി ആര്‍ നിരക്ക്‌ 10 മുതല്‍ 15 ശതമാനം വരെയുള്ള ഒന്‍പതു പഞ്ചായത്തുകളില്‍ അവശ്യ വസ്‌തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴുമുതല്‍ ഏഴുവരെ തുറക്കാം. മറ്റ്‌ കടകള്‍ വെള്ളിയാഴ്‌ചകളില്‍ മാത്രമേ തുറക്കാവൂ. ചെറുവത്തൂര്‍, ബേഡഡുക്ക, ബളാല്‍, കുറ്റിക്കോല്‍, മംഗല്‍പ്പാടി, കയ്യൂര്‍- ചീമേനി, കുംബഡാജെ, പൈവളികെ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമാണ്‌ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. അഞ്ചു മുതല്‍ പത്തു ശതമാനം വരെ ടി പി ആര്‍ നിരക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ ദേലംപാടി, ഈസ്റ്റ്‌ എളേരി, കാറഡുക്ക, പനത്തടി, പുത്തിഗെ, തൃക്കരിപ്പൂര്‍, വലിയപറമ്പ, വൊര്‍ക്കാടി, പഞ്ചായത്തുകളിലും കാസര്‍കോട്‌ നഗരസഭയിലുമാണ്‌.

പൂജ്യം മുതല്‍ അഞ്ചു ശതമാനം ടി പി ആര്‍ നിരക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ മഞ്ചേശ്വരം, മീഞ്ച, പടന്ന, ബെള്ളൂര്‍ പഞ്ചായത്തുകളിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here