Tuesday, August 3, 2021

കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് ഗുരുതരം

Must Read

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത് എൻഫിൽഡ് ഷോറൂമിന് സമീപം ദേശീയ പാതയിൽ കെ എസ് ആർ ടി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം.
കുമ്പള ആരിക്കാടി സ്വദേശി അലി (38)  ആണ് മരിച്ചത്. കാറിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാളാണ് മരിച്ചതെന്നാണ് കരുതുന്നത്. ഗുരുതരാവസ്ഥയിൽ രണ്ട് പേരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ കുമ്പള കൊടിയമ്മ സ്വദേശി സിദ്ദിഖ് ആണ്.

കാസർകോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാറും നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിൻ്റെ മുൻ ഭാഗവും ഭാഗീകമായി തകർന്നിട്ടുണ്ട്. ബസിലുണ്ടായിരുന്ന എതാനും പേരെ പരിക്കുകളോടെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരു മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

"അബുദാബി: ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. സനൂപ് സുനിലാണ്...

More Articles Like This