ഐ.പി.എല്‍ 2022: ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുന്ന നാല് താരങ്ങള്‍

0
273

ഐ.പി.എല്‍ 15ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താന്‍ സാദ്ധ്യതയുള്ള നാല് താരങ്ങള്‍ ആരൊക്കെ എന്ന് പറഞ്ഞ് ആകാശ് ചോപ്ര. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍ അല്ലെങ്കില്‍ പൃഥ്വി ഷാ, കഗിസോ റബാഡ എന്നിവരെ ഡല്‍ഹി നിലനിര്‍ത്തിയേക്കുമെന്നാണ് ചോപ്ര പറയുന്നത്.

‘ഡല്‍ഹി നിലനിര്‍ത്തിയേക്കാവുന്ന ആദ്യ താരം ശ്രേയസ് അയ്യരാകും. രണ്ടാമത്തെ താരം റിഷഭ് പന്താകും. മൂന്നാമതായി ഇടംപിടിക്കാന്‍ ശിഖര്‍ ധവാനും റിഷഭ് പന്തും തമ്മിലായിരിക്കും മത്സരം. നാലാമനായി റബാഡയെ തിരഞ്ഞെടുക്കാം’ ചോപ്ര നിരീക്ഷിച്ചു.

മെഗാ ലേലത്തിന് മുമ്പായി നാല് താരങ്ങളെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെ നിലനിര്‍ത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികള്‍ക്ക് ഉപയോഗിക്കാമായിരുന്നു.

ഐ.പി.എല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഗാ ലേലം വരുന്നത്. പതിനാലാം സീസണ്‍ ഐ.പി.എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് മുന്നോടിയായി പുത്തന്‍ ടീമുകളുടെ വില്‍പ്പന നടപടികള്‍ ബി.സി.സി.ഐ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here