Friday, July 30, 2021

എംഎൽഎയെ വിളിച്ച ആ വിദ്യാർത്ഥി ആര്? ഫോൺ കോൾ വിവാദത്തിൽ നിർണായക നീക്കവുമായി മുകേഷ്,

Must Read

കൊല്ലം: ഫോൺ കോൾ വിവാദത്തിൽ മുകേഷ് എംഎൽഎ പൊലീസിൽ പരാതി നൽകിയേക്കും. രാഷ്ട്രീയ ലക്ഷ്യംവച്ച് വിദ്യാർത്ഥിയെ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് എംഎൽഎ പറയുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലിനെ സമീപിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

മുകേഷിനെ വിളിച്ച വിദ്യാർത്ഥിയാരാണെന്നോ, എന്ത് കാര്യം പറയാനായിരുന്നു വിളിച്ചതെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. നമ്പർ ഇതുവരെ എംഎൽഎ പുറത്തുവിട്ടിട്ടില്ല. പാലക്കാട് ഒറ്റപ്പാലത്തുനിന്നാണ് കോൾ വന്നത്.

എംഎൽഎയും വിദ്യാർത്ഥിയും സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. അത്യാവശ്യ കാര്യം പറയാനാണ് വിളിച്ചതെന്നാണ് വിദ്യാർത്ഥി മുകേഷിനോട് പറഞ്ഞത്. ഒറ്റപ്പാലത്തെ എംഎൽഎയെ വിളിക്കാതെ തന്നെ എന്തിനാണ് വിളിച്ചതെന്ന് ചോദിച്ച് കുട്ടിയോട് മുകേഷ് കയർത്ത് സംസാരിച്ചതാണ് വിവാദമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പ്രതിമാസം ഒരു കോടി ഡോസ് വാക്സിന്‍ നല്‍കാന്‍ കേരളത്തിന് സാധിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിമാസം ഒരു കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാല് ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ...

More Articles Like This