ഇന്ധന വില ഇങ്ങനെ കൂട്ടാമോ ? ഇടപെട്ട് ഹൈക്കോടതി; മൂന്നാഴ്ചക്കം കേന്ദ്രം വിശദീകരണം നല്‍കണം

0
146

ന്യുഡല്‍ഹി: ദിനംപ്രതിയെന്നോണമുള്ള ഇന്ധനവില വര്‍ധനവില്‍ ഒടുവില്‍ ഇടപെട്ട് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോടും ജി.എസ്.ടി കൗണ്‍സിലിനോടുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വിശദീകരണം തേടിയത്. മൂന്നാഴ്ചക്കകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള കാത്തലിക് ഫെഡറേഷനാണ് ഇന്ധന വില നിയന്ത്രിക്കാന്‍ കോടതി ഇടപെടണമെന്ന ഹരജി സമര്‍പ്പിച്ചത്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതിനുശേഷം ദിനംപ്രതിയെന്നോണം വീണ്ടും വിലവര്‍ധന ആരംഭിക്കുകയായിരുന്നു. ഒരു മാസത്തിനിടെ പതിനാറു തവണയാണ് ഇന്ധനവില കൂട്ടിയത്. നൂറും കടന്നിരിക്കുകയാണ് ലിറ്ററിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here