ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂർ സ്വദേശിനിക്ക് വീണ്ടും കൊവിഡ്

0
275

തൃശൂർ∙ ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മെഡിക്കൽ വിദ്യാർഥിക്ക് വീണ്ടും കോവിഡ്. വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിനിക്കാണ് നാലു ദിവസം മുൻപ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പഠന സംബന്ധമായ ആവശ്യത്തിന് ഡൽഹിയിലേക്കു പോകാൻ വിമാനമേറുന്നതിനു മുൻപായി നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിതമായി കോവിഡ് പോസിറ്റീവായത്. എന്നാൽ കാര്യമായ ലക്ഷണങ്ങളില്ല. തൃശൂരിലെ വീട്ടിൽ ക്വാറന്റീനിലാണ് ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here