ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകും

0
401

ദുബായ്: ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകുമെന്ന് സൂചന. ജൂലായ് 21 വരെ ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സര്‍വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. നേരത്തേ ജൂലായ് 15-ന് ശേഷം സര്‍വീസുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ജൂലായ് 16-ന് ശേഷം ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ച പല വിമാന കമ്പനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ പ്രത്യേക അനുമതിയോടു കൂടി 95 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍നിന്ന് ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇവര്‍ കുടുംബത്തോടൊപ്പം യു.എ.ഇയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here