അധികാരികൾ തിരിഞ്ഞ് നോക്കിയില്ല; കൊടിയമ്മ ഊജാറിലെ ബസ് കാത്തിരിപ്പു കേന്ദ്രം വൈറ്റ് ഗാർഡ് ശുചീകരിച്ചു

0
261

കുമ്പള: കുമ്പള പഞ്ചായത്ത് കൊടിയമ്മ ഒൻപതാം വാർഡിലെ ഊജാർ ബസ് കാത്തിരിപ്പു കേന്ദ്രം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഇവിടെ ആടുകൾ കയറി വൃത്തിഹീനമായതിനാൽ പൊതുജനങ്ങൾക്ക് കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു വിധ നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിൽ പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീം ബസ് കാത്തിപ്പു കേന്ദ്രം ശുചീകരിച്ചത്.

വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ശുചിത്വമിഷൻ, പഞ്ചായത്ത് തനത് ഫണ്ട് എന്നിവയിൽ ഓരോ വാർഡിനും 30000 രൂപ നൽകുന്നുണ്ട്. ഇതിൽ 20000 രൂപ വാർഡ് മെമ്പറുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടും കൊടിയമ്മ വാർഡിൽ ഇത് എവിടെ ചിലവഴിച്ചു എന്ന് വ്യക്തമല്ല. പ്രധാന കേന്ദ്രങ്ങളിലെല്ലാം കൊടിയമ്മ യുവ കൂട്ടായ്മ, യൂത്ത് ലീഗ് വൈറ്റ് ഗാർഡ്, എസ്.കെ.എസ്.എസ്.എഫ് വിഖായ എന്നി സംഘടനകളുടെ നേതൃത്വത്തിലാണ് ശുചീകരന പ്രവർത്തനങ്ങൾ നടന്നത്.
കൊടിയമ്മ ബസ് കാത്തിരിപ്പു കേന്ദ്രം ആടുകൾ കയറിയും മറ്റും മലിനമാക്കുന്നത് ഒഴിവാക്കാൻ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here