സ്വർണത്തിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലേയ്ക്ക്: നിക്ഷേപം 4000 കോടി ഡോളറായി

0
205

രമ്പരാഗത നിക്ഷേപമാർഗമായ സ്വർണത്തിൽനിന്ന് നിക്ഷേപകർ വൻതോതിൽ ക്രിപ്‌റ്റോകറൻസിയിലേയ്ക്ക് കൂടുമാറുന്നതായി റിപ്പോർട്ട്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്വർണനിക്ഷേപമുള്ള(25,000ടൺ)രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവർഷം 20 കോടി ഡോളറിൽനിന്ന് ക്രിപ്‌റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയർന്നുവെന്ന്, ക്രിപ്‌റ്റോകറൻസികൾക്കായി സോഫ്റ്റ് വെയർ സേവനം ഉൾപ്പടെയുളളവ നൽകുന്ന സ്ഥാപനമായ ചെയിനലാസിസ് പറയുന്നു.

ചെറുപ്പക്കാരായ നിക്ഷേപകരാണ് സ്വർണത്തെ വിട്ട് ക്രിപ്‌റ്റോയിൽ കോടികൾ മുടക്കുന്നത്. 34 വയസ്സിന് താഴെയുള്ളവർക്ക് സ്വർണത്തോടുള്ള താൽപര്യംകുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രാജ്യത്ത് 1.5 കോടിയിലേറെയായതായാണ് റിപ്പോർട്ടുകൾ. യുഎസിൽ 2.3 കോടി പേരും യുകെയിൽ 23 ലക്ഷംപേരുമാണ് ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തുന്നത്. ക്രിപ്‌റ്റോകറൻസികളിലെ പ്രതിദിന വ്യാപാരം ഒരുവർഷത്തിനിടെ 1.06 കോടി ഡോളറിൽനിന്ന് 10.2 കോടി ഡോളറിലേയ്ക്ക് ഉയർന്നു.

2018ലെ ഉത്തരവ് റദ്ദാക്കിയെങ്കിലും ക്രിപ്‌റ്റോകറൻസികൾ അംഗീകരിക്കുന്നതിന് വിദൂരഭാവിയിൽപോലും സാധ്യതകളില്ലാത്തത്‌ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. നികുതി നിയമങ്ങളില്ലാത്തതാണ് ആശങ്കക്ക് മറ്റൊരുകാരണം. ക്രിപ്‌റ്റോകറൻസിയിൽ വൻതോതിൽ ഇടപാട് നടത്തിയാൽ ആദായ നികുതി പരിശോധനകൾ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. നിരോധനംവന്നാൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രേഡിങ്മാറ്റാനാണ് പലരും ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here