മലപ്പുറം ജില്ലാ വിഭജനം: ആവശ്യം വീണ്ടുമുയര്‍ത്തി എസ്ഡിപിഐ, കെടി ജലീലിന് നിവേദനം നല്‍കി

0
281

ഒരിടവേളയ്ക്ക് ശേഷം മലപ്പുറം ജില്ലാ വിഭജനം ആവശ്യം ഉയര്‍ത്തി വീണ്ടും എസ്ഡിപിഐ. മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപെട്ട് എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയും നിയോജകമണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ കെ ടി ജലീലിന് നിവേദനം സമര്‍പ്പിച്ചു. ജില്ല വിഭജനം ആവശ്യപ്പെട്ട് മലപ്പുറത്ത് ഹര്‍ത്താലടക്കം സംഘടിപ്പിച്ചിട്ടുള്ള എസ്ഡിപിഐ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിഷയം ഉയര്‍ത്തുന്നത്.

മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ജില്ലാ വിഭജനം സഹായിക്കുമെന്നാണ് എസ്ഡിപിഐ നിലപാട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവഗണന കൂടുതല്‍ പ്രകടമാണ്. ഈ സാഹചര്യത്തില്‍ മുസ്‌ലിം ലീഗടക്കം സകല സംഘടനകളും പാര്‍ട്ടികളും ഈ ആവശ്യം സജീവമായി ഉയര്‍ത്തുന്നത് ശുഭകരമാണ് എന്നാണ് എസ്ഡിപിഐ പറയുന്നത്. നിയമസഭക്കകത്ത് ജില്ലയുടെ വികസന മുരടിപ്പിന് ഏക പരിഹാരമായ ജില്ലാ വിഭജനത്തിനായി ശബ്ദമുയര്‍ത്തണമെന്നും എസ്ഡിപിഐ നേതാക്കള്‍ എംഎല്‍എയോടാവശ്യപ്പെട്ടു.

നേരത്തെ യുഡിഎഫിന് ഭരണ കാലത്ത് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന് വിഷയം പ്രമേയത്തിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വന്നതെന്നും ചര്‍ച്ചക്കിടെ നേതാക്കള്‍ എംഎല്‍എയെ ഓര്‍മ്മിപ്പിച്ചു. 2010 ലാണ് ജില്ലാ വിഭജനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ തുടക്കം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here