പുതിയ വണ്ടി വാങ്ങാതെ ഉപയോഗിക്കാം, പുതിയ പദ്ധതിയുമായി നിസാന്‍

0
280

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ സബ്‍സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിക്കുന്നു. ഒറിക്സുമായി സഹകരിച്ചാണ് നിസാൻ സബ്‍സ്‍ക്രിപ്ഷൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിസാൻ മാഗ്നൈറ്റ്, നിസാൻ കിക്ക്സ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവ സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

പദ്ധതിയില്‍ ഉപഭോക്താക്കൾക്ക് സീറോ ഡൗൺ പേയ്മെന്റ്, സീറോ ഇൻഷുറൻസ് ചെലവ്, സീറോ മെയിൻന്റെനൻസ് ചെലവ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഉപഭോക്താക്കൾക്ക് നാമമാത്രമായ റീഫണ്ട് ചെയ്യുന്ന സെക്ക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രമേ നൽകേണ്ടതുള്ളു എന്നും തുടർന്ന് മുൻകൂട്ടി തെരഞ്ഞെടുത്ത കാലാവധിയുടെ നിശ്ചിത പ്രതിമാസ ഫീസ് നിരക്ക് നൽകണമെക് ന്നും നിസാൻ ഇന്ത്യ പറഞ്ഞു.

പ്ലാൻ അനുസരിച്ച്, നിസാൻ കാറുകളിൽ ഏറ്റവും താങ്ങാനാവുന്ന വാഹനമായിരിക്കും മാഗ്നൈറ്റ് XV മാനുവൽ വേരിയൻറ്. ഈ വേരിയന്റിനായി പ്രതിമാസം 17,999 രൂപയാണ് വാടക നിരക്ക്. സബ്സ്ക്രിപ്ഷൻ പ്ലാൻ അനുസരിച്ച് ഏറ്റവും താങ്ങാനാവുന്ന നിസാൻ കിക്ക്സ് മോഡൽ XV 1.5 ലിറ്റർ വേരിയന്റായിരിക്കും. ഇത് പ്രതിമാസം, 23,999 രൂപ നിരക്കിൽ ലഭിക്കും. ഡാറ്റ്സൺ റെഡി-ഗോ വേരിയന്റുകളും 8,999 രൂപ മുതൽ, 10,999 രൂപ വരെ പ്രതിമാസ നിരക്കില്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here