നിയന്ത്രണം നാലുതരത്തില്‍; ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഭാഗിക ലോക്ഡൗൺ

0
258

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ നാലുതരത്തിലാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 1. ടി.പി.ആർ. എട്ടിൽത്താഴെ- നിയന്ത്രണങ്ങളോടെ സാധാരണപ്രവർത്തനങ്ങൾ അനുവദിക്കും. (147 തദ്ദേശസ്ഥാപനങ്ങൾ). 2. ടി.പി.ആർ. 8-20- ഭാഗിക ലോക്ഡൗൺ (716). 3. ടി.പി.ആർ. 20-30 -സമ്പൂർണ ലോക്ഡൗൺ (146). 4. ടി.പി.ആർ. 30-നുമുകളിൽ -ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോൺ -ട്രിപ്പിൾ ലോക്ഡൗൺ (25).

നിലവിലെ കണക്കിൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഭാഗിക ലോക്ഡൗണിൽ ആയിരിക്കും. ഗ്രാമപ്പഞ്ചായത്തുകളും നഗരസഭകളും കോർപ്പറേഷനുകളുമായി 1034 തദ്ദേശസ്ഥാപനങ്ങളാണുള്ളത്.

എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമായത്

* അവശ്യവസ്തുക്കളുടെ കടകൾ ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ തുറക്കാം.

* വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും.

25-50 ശതമാനം ജീവനക്കാർ

* കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവ. കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.

* സെക്രട്ടേറിയറ്റിൽ നിലവിലുള്ളതുപോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർ.

മിതമായി പൊതുഗതാഗതം

* സ്വകാര്യവാഹനങ്ങൾക്ക് ഓടാം. അന്തർജില്ലായാത്രയ്ക്ക് സത്യവാങ്മൂലംവേണം. പൊതുഗതാഗതം മിതമായ രീതിയിൽ. ടാക്സിയും ഓട്ടോയും നിബന്ധനകളോടെ. അന്തർജില്ലാ സർവീസില്ല.

* ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം.

* വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങുകൾക്കും നിലവിലുള്ളതുപോലെ 20 പേർമാത്രം.

* പൊതുപരിപാടികൾ അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പ്രവേശനമില്ല.

പരീക്ഷകൾ നടക്കും

* എല്ലാ അഖിലേന്ത്യാ, സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. സ്പോർട്‌സ് സെലക്‌ഷൻ ട്രയൽസ് ഉൾപ്പെടെ.

* റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാവില്ല. ഹോം ഡെലിവറി, പാഴ്‌സൽ തുടരും. മാളുകൾ, ബ്യൂട്ടിപാർലറുകൾ തുറക്കില്ല.

* വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല

* പരസ്പരസമ്പർക്കമില്ലാത്ത വാതിൽപ്പുറ കായികയിനങ്ങൾ അനുവദിക്കും.

മദ്യശാലകൾ തുറക്കുന്നു

* ബെവ്‌കോ മദ്യശാലകളും ബാറുകളും രാവിലെ ഒന്പതുമുതൽ വൈകുന്നേരം ഏഴുവരെ. ആപ്പിൽ മുൻകൂർ ബുക്കുചെയ്ത് സമയം അനുവദിക്കുന്ന മുറയ്ക്ക്.

* അക്ഷയകേന്ദ്രങ്ങൾ തിങ്കൾമുതൽ വെള്ളിവരെ.

* സർക്കാർ പ്രിൻറിങ് പ്രസ് പ്രവർത്തിക്കും.

* രജിസ്‌ട്രേഷൻ, ആധാരമെഴുത്ത് ഓഫീസുകൾ ഭാഗികമായി പ്രവർത്തിക്കും.

ലോട്ടറി വിൽക്കാം

* ലോട്ടറിവിൽപ്പന അനുവദിക്കും.

* ലോക്ഡൗൺ മേഖലകളിൽനിന്ന് പരീക്ഷയ്ക്കുപോകുന്ന വിദ്യാർഥികൾക്ക് പ്രത്യേക അനുമതി.

ടി.പി.ആർ. എട്ടുവരെ

* എല്ലാ കടകളും ഏഴുമുതൽ ഏഴുവരെ തുറക്കാം. പകുതി ജീവനക്കാർമാത്രം. സ്വകാര്യസ്ഥാപനങ്ങൾ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സ്വകാര്യവാഹനങ്ങൾ ഓടാം. സ്വകാര്യബസുകൾ ഓടാം.

ടി.പി.ആർ. 8-20

* അവശ്യവസ്തുക്കളുടെ കടകൾമാത്രം ഏഴുമുതൽ ഏഴുവരെ. മറ്റുകടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഏഴുമുതൽ ഏഴുവരെ (പകുതി ജീവനക്കാർ മാത്രം)

* സ്വകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ (പകുതി ജീവനക്കാർമാത്രം). സ്വകാര്യവാഹനങ്ങൾ, സ്വകാര്യബസുകൾ ഓടാം. ഇക്കാര്യത്തിൽ വ്യക്തതവരുത്തും.

ടി.പി.ആർ. 20-നുമുകളിൽ

* സമ്പൂർണ ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ കടകൾ മാത്രം ഏഴുമുതൽ ഏഴുവരെ. മറ്റുകടകൾ വെള്ളിയാഴ്ചമാത്രം ഏഴുമുതൽ ഏഴുവരെ (പകുതി ജീവനക്കാർ മാത്രം).

LEAVE A REPLY

Please enter your comment!
Please enter your name here