കേരളം ഉപ്പ ഉറങ്ങുന്ന മണ്ണ്, നാളെ ദ്വീപിലേക്കു പോകുന്നു, ഈ താത്ത ഒരടി പിന്നോട്ടില്ല, മുന്നോട്ടുതന്നെ, കൂടെ നിന്നവര്‍ക്കെല്ലാം നന്ദിയറിയിച്ച് ആയിശ സുല്‍ത്താന

0
275

തിരുവനന്തപുരം: കേരളം എന്റെ ഉപ്പ ഉറങ്ങുന്ന മണ്ണാണ്. ലക്ഷദ്വീപ് ഞാന്‍ ജനിച്ചമണ്ണും. അവിടെ എന്റെ അനിയനും ഉറങ്ങുന്നു, നാളെ ഞാന്‍ ദ്വീപിലേക്കു പോകുന്നു, കൂടെയുണ്ടാകണമെന്നുംആയിശ സുല്‍ത്താന. ഇവിടേക്കു തന്നെ തിരിച്ചുവരുമെന്നും ഈ താത്ത ഒരടി പിന്നോട്ടില്ല, മുന്നോട്ടുതന്നെ പോകുമെന്നും അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു. നീതി പീഠത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമാണ്. എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തിരുവന്തപുരത്തുകാര്‍ അന്നും എന്നെ ചേര്‍ത്ത് പിടിച്ചു ഇന്നും എന്നെ ചേര്‍ത്ത് പിടിക്കുന്നു കേരളീയര്‍. അവര്‍ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പ്

‘സത്യത്തിന്റെ പാതയില്‍ ഇന്ന് തിരക്ക് വളരെ കുറവാണ് അത്‌കൊണ്ട് തന്നെ എനിക്ക് എളുപ്പത്തില്‍ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കും. നീതി പീഠത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമാണ്. സത്യം മനസിലാക്കി എനിക്ക് നീതി ലഭിക്കുക തന്നെ ചെയ്യും. തിരുവന്തപുരത്ത് വന്നപ്പോതൊട്ട് എന്നെ വളര്‍ത്തിയത് ഇവിടത്തെ മാധ്യമങ്ങളാണ്, അവര്‍ അന്നും എന്നെ ചേര്‍ത്ത് പിടിച്ചു ഇന്നും എന്നെ ചേര്‍ത്ത് പിടിച്ചു. എന്നിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു നേരിന്റെ ഒപ്പം നിന്നുകൊണ്ട് നേരായ മാര്‍ഗത്തില്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമങ്ങള്‍ക്കും എന്റെ ബിഗ് സല്യൂട്ട്.

സ്വന്തം മോളെ പോലെയും സഹോദരിയെപോലെയും കണ്ടുകൊണ്ട് നിങ്ങളുടെ ഹൃദയത്തില്‍ എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൂടെ നില്ക്കണം എന്നാവശ്യപ്പെട്ടപ്പോള്‍, ചങ്ക് പറിച്ച് തന്ന് കൂടെ നിന്നവരാണ് ഇന്നീ കേരളത്തിലെ ഒരോ ആളുകളും, ദൈവം മനുഷ്യരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് നിങ്ങളിലൂടെ വീണ്ടും തെളിഞ്ഞിരിക്കയാണ്.

ഇനി നുണ കഥകള്‍ പ്രചരിപ്പിക്കുന്നവര്‍ അറിയാന്‍:
ഓരോ തൊഴിലിനും അതിന്റേതായ നേരുണ്ട്. എന്റെ തൊഴിലാണ് എന്റെ നേര്, അത് കൊണ്ട് തന്നെ ഞാന്‍ അഭിനയിക്കുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളതെന്ന് നിങ്ങള്‍ തന്നെ ആലോചിക്കുക. ചിലര്‍ പറയുവാ ഈ താത്താ എന്തിനാ കേരളത്തില്‍ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നതെന്ന്.
എന്റെ വാപ്പ ഉറങ്ങുന്ന മണ്ണാണ് കേരളം. അതേ പോലെ ലക്ഷദ്വീപില്‍ എന്റെ അനിയന്‍ ഉറങ്ങുന്ന മണ്ണും. അത് കൊണ്ട് ആ ബന്ധം മുറിക്കാന്‍ ഈ ലോകത്തില്‍ ഇനി ആരെ കൊണ്ടും സാധിക്കില്ല എന്നതാണു സത്യം. നാളെ ഞാന്‍ ലക്ഷദ്വീപിലേക്ക് പോവുന്നുണ്ട്, പോയിട്ട് ഞാന്‍ തിരിച്ച് ഇങ്ങോട്ട് തന്നെ വരും. ഈ താത്താ ഒരടി പിന്നോട്ടില്ല മുന്നോട്ട് മാത്രമാണ്’.

LEAVE A REPLY

Please enter your comment!
Please enter your name here