സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി; ടിപിആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ

0
217

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്​. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്​.

ഇനി മുതൽ ടി.പി.ആർ ആറ്​ ശതമാനത്തിന്​ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ്​ മുതൽ 12 വരെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ ബി കാറ്റഗറിയിലായിരിക്കും. 12 മുതൽ 18 വരെയുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലും. ഇവിടെ ലോക്​ഡൗണായിരിക്കും ഉണ്ടാവുക. 18ന്​ മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലുമാവും ഉൾപ്പെടുത്തുക. 18 ശതമാനത്തിന്​ മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്​ഡൗണാകും ഉണ്ടാവുക.

നിലവിൽ ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here